കുവൈത്ത് സിറ്റി:സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്‍ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ ജനുവരി 8 ന് കൊണ്ടാടും.അബ്ബാസിയ സബ് -വേ റെസറ്റോറന്റിന് സമീപമുള്ള എയിസ് ഹാളിൽ നടക്കുന്ന പെരുന്നാളിന് മലങ്കര ഓർത്തഡോക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.രാവിലെ 6.15 ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെടും.തുടർന്ന് പെരുന്നാൾ വാഴ്‌വും,നേർച്ച വിളമ്പും ഉണ്ടായിരിക്കുനതാണ്.പെരുന്നാൾ കൊടിയേറ്റ് ജനുവരി 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.ഇടവക വികാരി ഫാ. സഞ്ചു ജോണ്‍,ട്രസ്റ്റി കെ. രാജു,സെക്രട്ടറി ബിനു തോമസ്,മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,ഇടവകാംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.