കുവൈത്ത് സിറ്റി:കുവൈത്തില്‍ അനധികൃത താമസകാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ കുവൈത്തില്‍ അനധികൃതരായി കഴിയുന്ന ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു .ഈ സൌകര്യം ഉപയോഗപ്പെടുത്തി താമസ രേഖകള്‍ നിയമ വിധേയമാക്കാനോ,പിഴ അടച്ച് കുവൈത്ത് വിടാനോ കഴിയും.ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് പുതിയ വീസയില്‍ തിരികെയെത്തുന്നതിന് തടസമില്ല.കുവൈത്ത് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സൌകര്യം പ്രയോജനപ്പെടുത്തുവാന്‍ രാജ്യത്ത് നിയമ ലംഘകരായി കഴിയുന്നവർ രാജ്യത്തെ വിവിധ താമസ വിഭാഗ ഓഫീസുകളില്‍ സ്വമേധയാ ഹാജരാകണം.ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം കുവൈത്തില്‍ ഏ കദേശം 28,000 ഇന്ത്യാക്കാര്‍ അനധികൃതരായി കഴിയുന്നുണ്ട്.ഇതില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ട്രാവല്‍ ഡോക്യുമെന്റ്)ആവശ്യമുള്ളവര്‍ പൂരിപ്പിച്ച നിര്‍ദ്ദിഷ്ട ഫോമും,മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും,പാസ്പോര്‍ട്ട് കോപ്പികളുമായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്. ഇതിനായി 5 ദിനാര്‍ കോണ്‍സുലാര്‍ ചാര്‍ജ് ഈടാക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഏ.കെ ശ്രീവാസ്തവയെ 22531716 എന്ന ടെലിഫോണ്‍ നമ്പറിലോ,97229914 എന്ന മൊബൈല്‍ നമ്പറിലോ,ബി.കെ സിന്‍ഹയെ 97164067 എന്ന മൊബൈല്‍ നമ്പറിലോ,മുഹമ്മദ് ആഷ്ഫാഗ് ദുറാനി 66680031 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
↧
കുവൈത്തില്‍ അനധികൃത താമസകാര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുക -ഇന്ത്യന്‍ എംബസി
↧