കുവൈത്ത് സിറ്റി:കുവൈത്തില്‍ സ്വദേശികള്‍ക്ക് ഇനി വര്‍ഷത്തില്‍ 5 ഗാര്‍ഹിക ജോലിക്കുള്ള വിസകള്‍ (ആര്‍ട്ടിക്കിള്‍ 20) മാത്രം അനുവദിക്കുകയുള്ളൂ.ചില സ്വദേശികള്‍ 30 പേരില്‍ കൂടുതല്‍ പേരെ ഗാര്‍ഹിക ജോലിക്കായി കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരമൊരു നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം മേധാവി ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്ന ഏജന്‍സികളുമായി ചേര്‍ന്ന് വിസ കച്ചവടമാണ് ഇത്തരം ആളുകള്‍ നടത്തുന്നതെന്നും ഇത് തടയുകയെന്നത് കൂടിയാണ് വിസാ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും.പുതിയ തീരുമാനം കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ വ്യക്തമാക്കി.