കുവൈത്ത് സിറ്റി:സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ വിജയിക്കില്ലെന്നും പരാജയം ബോദ്ധ്യപ്പെടുമ്പോള്‍ അവര്‍ തിരിച്ചുവരുമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. അബ്ബാസിയയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.കുവൈത്ത് കെ.എം.സി.സി. ഉപദേശകസമിതി അംഗം സയ്യിദ് ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫറഫുദ്ധീന്‍ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു.ഫാറൂഖ് ഹമദാനി, കെ.ടി.പി. അബ്ദുറഹ്മാന്‍, പി.വി. ഇബ്രാഹിം, അബ്ദുല്‍ അസീസ് വലിയകത്ത്, ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും, ട്രഷറര്‍ എച്ച്. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.