Image may be NSFW.
Clik here to view.കുവൈത്ത് സിറ്റി:കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന മത വിജ്ഞാന സദസ്സ് ‘മജ്‌ലിസ് 2016′ ന്റെ ആദ്യ സമ്മേളനം ഫെബ്രുവരി 24 ന് ബുധനാഴ്ച വൈകുന്നേരം ഫഹാഹീലിൽ സംഘടിപ്പിക്കാൻ ഇവിടെ മലബാർ ഓഡിട്ടോറിയത്തിൽ ചേർന്ന അഹമ്മദി സോണ്‍ കെ.കെ.എം.എ യോഗം തീരുമാനിച്ചു. പ്രമുഖ പണ്ഡിതൻ ഹാഫിസ് അനസ് മൗലവി പ്രഭാഷണം നടത്തും. ‘മജ്‌ലിസ് 2016′ ന്റെ വിജയ കരമായ നടത്തിപ്പിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. എ.വി. ഹനീഫ (ചെയർമാൻ),സംസം റഷീദ്,സലിം കൊമ്മേരി (വൈസ് ചെയർമാൻ), ബഷീർ ഉദിനൂർ (ജ. കണ്‍വീനർ), അഷ്‌റഫ് മാങ്കാവ് (ജോ.കണ്‍വീനർ), നൌഫൽ എ.ടി, ജാഫർ. പി.എം, അബ്ദുൽ ഹമീദ്, നിയാദ് (പബ്ലിസിറ്റി), അഷ്‌റഫ് സി.എം, ഹംസ കുട്ടി, (വെന്യു), എഞ്ചിനീയർ നവാസ്, പി. അബ്ദുൽ രഫീഖ്, അസ്ലം ഹംസ കോയ, നിസാം, നാസ്സർ (ഫിനാൻസ്), ഹസ്സൻ കുഞ്ഞി, സഹീർ.വി, മുജീബ്, ഹുസൈൻ (വളണ്ടിയർ), ഗഫൂര്, നിജാസ്, നജീബ് (ഫുഡ്) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡണ്ട് എ.വി. ഹനീഫ അധ്യക്ഷത വഹിച്ചു. ജ. സെക്രട്ടറി റസാക്ക് മേലടി സ്വാഗതം പറഞ്ഞു.
↧
കെ.കെ.എം.എ അഹമ്മദി സോണ്‍ മജ്‌ലിസ് 2016 ഫെബ്രുവരി 24 ന് ബുധനാഴ്ച
↧