കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസം കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായ തിരുവനന്തപുരം പുത്തന്‍തോപ്പ് എം.ജെ ഭവനില്‍ ജെറാൾഡ് മൊറേയിസിന്‍റെ മൃതദേഹം ഇന്ന് (തിങ്കള്‍)നാട്ടിലേക്ക് കൊണ്ടുപോകും.ഇന്ന് ഉച്ചക്ക് 1:30ന് സബ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം രാത്രിയിലെ കുവൈത്ത് എയര്‍വെയ്സ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.സംസ്കാരം പുത്തന്‍തോപ്പ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടക്കും.ഷൈനി ഭാര്യയും,ഏയ്ഞ്ചല്‍,ഖിന്റണ്‍,മോണിക്ക എന്നിവര്‍ മക്കളുമാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ കല കുവൈത്തിന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 97213144 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്