കുവൈത്ത് സിറ്റി:ഒ.ഐ.സി.സി ദേശീയ കമ്മറ്റി കേരള പിറവി ദിനത്തിൽ നന്മ മലയാളം എന്ന പേരിൽ മലയാള ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു, മലയാള അക്ഷര പരിചയം, സാഹിത്യപരിചയം, വായനശീലം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനക്യാമ്പ് വളരെ ആവേശത്തോടെയാണു കുട്ടികൾ സ്വീകരിച്ചത്, വിവിധ ഏരിയാകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിമാസ പഠനക്യാമ്പുകളിൽ പ്രഗല്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും.കോർഡിനേറ്റർ രാമകൃഷ്ണൻ മംഗലശേരി,പ്രവീൺ ആറ്റുകാൽ എന്നിവർ ക്ലാസ് നയിച്ചു.ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ് ക്യഷ്ണൻ കടലുണ്ടി,കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ, മീഡിയാ വിഭാഗം കൺവീനർ ജോർജ്ജി ജോർജ്ജ്,വനിതാ വിഭാഗം ജനറൽ സെക്രട്ടറി സന്ധ്യാ ഷിജിത്ത് എന്നിവർ നേതൃത്വം നല്‍കി.
↧
മലയാള ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു,
↧