കുവൈത്ത് സിറ്റി: വിദേശികൾക്ക് ചികിത്സാ സൗകര്യം സ്വകാര്യ ആശുപത്രികളിൽ മാത്രമായി ചുരുക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് ഡോക്ടര്‍മാര്‍.ആസൂത്രണ വിഭാഗത്തിലെ സാമ്പത്തികസമിതിയാണ് വിദേശികളുടെ ചികിത്സ സ്വകാര്യ ഇൻഷുറൻസ് സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശം. മുന്നോട്ട് വെച്ചത്.സർക്കാർ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കി സ്വദേശികള്‍ക്കും,വിദേശികള്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഈ മാറ്റംകൊണ്ട് അധികൃതർ ലക്ഷ്യമാക്കുന്നത്.എന്നാല്‍ ഈ നിര്‍ദ്ദേശം സാങ്കേതികമായും,മാനുഷികപരമായും മറ്റുമുള്ള വിവിധ കാരണങ്ങള്‍ കൊണ്ട് നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം
കുവൈത്തിലെ സ്വകാര്യ മേഖലയില്‍ 16 ആശുപതികളാണുള്ളത്.ഇതില്‍ ഏകദേശം 1230 ബെഡ് കപ്പാസിറ്റിയാണുള്ളത് വിദേശികളുടെ എണ്ണമോ 20 ലക്ഷത്തിന് മുകളിലും അതിനാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം നടപ്പിലാക്കാന്‍ പ്രായോഗിക്കമായി ബുദ്ധിമുട്ടാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ സര്‍ക്കാര്‍ ഇതര ആരോഗ്യസേവന വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ ഖാഷ്ടി അഭിപ്രായപ്പെട്ടു.കൂടാതെ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രി വിഭാഗങ്ങളുമായി കാര്യമായി യാതൊരു ചര്‍ച്ചയും കൂടാതെ മാധ്യമങ്ങളില്‍ നിര്‍ദ്ദേശങ്ങളില്‍ വന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അല്‍ ഖാഷ്ടി പറഞ്ഞു.