കുവൈത്ത് സിറ്റി:കുവൈത്തിലെ സാംസ്‌കാരിക സംഘടനയായ ‘കല(ആര്‍ട്ട്) കുവൈത്ത്’ ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന നിറം 2015 ചിത്രരചന മത്‌സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 13ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യണിറ്റി സ്‌കൂളില്‍ ഉച്ചക്കുശേഷം രണ്ടിന് മത്‌സരം ആരംഭിക്കും. ഡ്രോയിംഗിലും പെയിറന്റിംഗിലും ആയി നാലു ഗ്രൂപ്പുുകളിലായിരിക്കും മത്സരം നടത്തുക. ഗ്രൂപ്പ്എ എല്‍.കെ.ജി മുതല്‍ ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ്ബി രണ്ടാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ, ഗ്രൂപ്പ്‌സിഅഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ, ഗ്രൂപ്പ്ഡിഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെയാണ് ഗ്രൂപ്പുകള്‍ തരംതിരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍ക്ക് ക്രയോണ്‍സും ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി എന്നിവര്‍ക്ക് വാട്ടര്‍ കളറും ഉപയോഗിക്കാം. മത്‌സരാര്‍ത്ഥികള്‍ ക്രയോണ്‍സും, വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണ്. ഡ്രോയിഗ് ഷീറ്റ് സംഘാടകര്‍ നല്‍കും.
ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലേ സ്‌കള്‍പ്ചര്‍ മത്‌സരവും രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപണ്‍ ക്യാന്‍വാസ് പെയിന്റിംഗൂം ഒരുക്കിയിട്ടുണ്ട്. ഓപണ്‍ ക്യാന്‍വാസില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരം ഉണ്ട്.ഒന്നാം സമ്മാനം ലഭിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കുപുറമെ 50 പേര്‍ക്ക് മെറിറ്റ് പ്രൈസും,10 ശതമാനം പേര്‍ക്ക് പ്രോത്‌സാഹനസമ്മാനവും നല്‍കുന്നതാണ്. പരിപാടിയെകുറിച്ച് വിശദീകരിക്കാന്‍ അബ്ബാസിയ അമ്യതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ പ്രസിഡണ്ട് ജെയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി രാകേഷ് പി. ഡി,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശിവകുമാര്‍, വി.പി മുകേഷ്, ഹസ്സന്‍ കോയ എന്നിവര്‍ പങ്കെടുത്തു