കുവൈത്ത് സിറ്റി:കോട്ടയം മുണ്ടക്കയം തോട്ടപ്പള്ളിൽ അബു ജോണ്‍ കുര്യൻ (47) കുവൈത്തിൽവാഹനാപകടത്തില്‍ മരിച്ചു.. കൃഷിമന്ത്രാലയത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ ഒമരിയ പെട്രോൾ പമ്പിൽ നിർത്തിയ വാഹനത്തിന്റെ എയർ പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.ഭാര്യ ആനി സബ മെറ്റേണിറ്റി ആശുപത്രിയിലെ നഴ് സാണ്ഏകമകന്‍ ജോഷ്വ. സംസ്കാരം പിന്നീട് നാട്ടിൽ