കുവൈത്ത് സിറ്റി : കേഫാക് ഗ്രാന്‍റ് ഹൈപ്പര്‍ ലീഗില്‍ അല്‍ ഫൌസ് റൌദക്കും, സ്പാര്‍ക്സ് എഫ്.സിക്കും, ബ്രദേഴ്സ് കേരളക്കും തിളക്കമാര്‍ന്ന വിജയങ്ങള്‍ .ആദ്യ മത്സരത്തില്‍ സിയസ്കോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അല്‍ ഫൌസ് റൌദ തറപറ്റിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ വിജയികള്‍ക്ക് വേണ്ടി സലിം , റംഷീദ് എന്നീവര്‍ ഇരട്ട ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ അല്‍ ശബാബിനെ മറുപടിയില്ലാത്ത ഒരു ഗോളിന് സ്പാര്‍ക്സ് എഫ്.സി പരാജയപ്പെടുത്തി . ആക്രമണത്തെ കളിയഴകുകൊണ്ട് കീഴടക്കി മികച്ച മത്സരം കാഴ്ചവെച്ച സ്പാര്‍ക്സ് എഫ്.സി അര്‍ഹതപ്പെട്ട വിജയം നേടുകയായിരുന്നു. സ്പാര്‍ക്സിന് വേണ്ടി അഫ്താബ് അവസാന മിനുട്ടില്‍ ഗോള്‍ നേടിയത് . തുടര്‍ന്ന് നടന്ന ബ്ലാസ്റ്റേര്‍സ് കുവൈത്തും ചാമ്പ്യന്‍സ് എഫ്.സിയും തമ്മിലുള്ള മത്സരം ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും വിജയം നേടുവാനായില്ല . അവസാന മത്സരത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സില്‍വര്‍ സ്റ്റാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രദേര്‍സ് കേരള പരാജയപ്പെടുത്തി. ബ്രദേര്‍സിനായി ഫെബിനും സുനിലും ഗോളുകള്‍ നേടി. മികച്ച ഫോമില്‍ ഒത്തിണക്കത്തോടെ പന്തുതട്ടിയ ബ്രദേര്‍സ് താരങ്ങള്‍ക്ക് കളിയിലുടനീളം മേധാവിത്വം നിലനിര്‍ത്താനായി. നിരവധി തവണ സില്‍വര്‍ സ്റ്റാര്‍ ബ്രദേര്‍സ് ഗോള്‍മുഖം റെയ്ഡ് നടത്തിയെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല.എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 66619649, 99534500, 99288672 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
–