കുവൈത്ത് സിറ്റി:കുവൈത്തില്‍ ഡ്രൈവര്‍മാര്‍ ജോലി മാറി മറ്റൊരു ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വമേധായാ റദ്ദാകുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കര്‍ശന ഉപാധികള്‍ ബാധകമാണ്. എന്നാല്‍ ഡ്രൈവര്‍മാര്‍, പി.ആര്‍.ഒ, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഉപാധി ബാധകമല്ല. അത്തരം തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിച്ച ലൈസന്‍സ് ജോലി മാറുമ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ കംപ്യൂട്ടറില്‍ ലൈസന്‍സ് റദ്ദാക്കിയതായി രേഖപ്പെടുത്തും എന്നാല്‍ കൈവശമുള്ള ലൈസന്‍സില്‍ കാലാവധി അവശേഷിക്കുന്നുണ്ടെന്ന്കാട്ടി വാഹനമോടിക്കാറുണ്ട്.ഇനി മുതല്‍ പരിശോധനാവേളയില്‍ പ്രസ്തുത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്ന വിദേശികളെ പിടികൂടി നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്ന മുന്നറിയിപ്പ് നല്‍കി.യഥാര്‍ത്ഥ ലൈസന്‍സ് കൈവശംവക്കാതെ വാഹനമോടിച്ചവരെ നാട്കടത്ത്തില്ലായെന്നും എന്നാല്‍ പിഴ നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
↧
കുവൈത്തില്‍ ഡ്രൈവര്‍മാര്‍ ജോലി മാറുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും
↧