കുവൈത്ത് സിറ്റി:കുവൈത്തിലെ വിദേശികളുടെ ഇഖാമാ കാലാവധി പാസ്‌പോർട്ട് കാലാവധിയുമായി ബന്ധപ്പെടുത്തുന്ന നിയമം കുവൈത്ത് ആഭ്യന്തരമന്ത്രാലയം കർശനമായി നടപ്പാലാക്കുന്നതിനാല്‍ കാലാവധി തീരും മുൻപേ പാസ്‌പോർട്ട് പുതുക്കാൻ ശ്രദ്ധിക്കണമെന്ന് കുവൈത്തിലെ താമസക്കാരായ ഇന്ത്യാകാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.വിദേശികളുടെ ഇഖാമ കാലാവധി അവരുടെ പാസ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിക്കുന്ന വ്യവസ്‌ഥ ജനുവരി ആദ്യംതൊട്ട് നിലവിൽ വരുമെന്ന് അഭ്യന്തര മന്ത്രാലയ അധികൃതർ നേരത്തേ അറിയിച്ചിരുന്നു അതിനാല്‍ പാസ്പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ട് പുതുക്കി സിവില്‍ ഐ.ഡിയിലെ വിലാസമനുസരിച്ചുള്ള അഭ്യന്തര മന്ത്രാലയത്തിന്‍റെ താമസ വിഭാഗ ആഫീസുകളുമായി ബന്ധപ്പെട്ട് പഴയ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ പുതുക്കിയ പാസ് പോര്‍ട്ടിലേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.
↧
കാലാവധി തീരുംമുൻപേ പാസ്‌പോർട്ട് പുതുക്കാൻ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.
↧