കുവൈത്ത് സിറ്റി:കുവൈത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ സ്കൂളുകളില്‍ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.എച്ച്-1എന്‍-1 രോഗത്തെക്കുറിച്ചും,കാലാവസ്ഥാ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന മറ്റ് പകര്‍ച്ചവ്യാധിയും കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.ബന്ധപ്പെട്ട മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ ഉള്‍പ്പെട്ട സംഘം. സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലുമുള്ള കുട്ടികളെ ബോധവത്കരിക്കും കൂടാതെ രോഗപ്രതിരോധം സംബന്ധിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും.പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച സമുഹത്തിലെ തെറ്റായ ധാരണകള്‍ തിരുത്തുന്നതിന് ബോധവത്കരണം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.ഖാലിദ് അല്‍ സഹ്‌ലവി പറഞ്ഞു.
↧
കുവൈത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ സ്കൂളുകളില്‍ ബോധവല്‍കരണം നടത്തും ആരോഗ്യമന്ത്രാലയം.
↧