![sanju achen ap]()
കുവൈത്ത് സിറ്റി:സെന്റ് സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേല്‍ക്കാനെത്തിയ
ഫാ.സഞ്ചു ജോണിന് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നല്‍കി.അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. കുര്യൻ ജോണ്‍,ഇടവക ട്രസ്റ്റി കെ. രാജു,സെക്രട്ടറി ബിനു തോമസ്,മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,ഇടവകാംഗങ്ങള്‍,കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.രാജു തോമസ്,സഹ വികാരി ഫാ.റെജി സി.വർഗീസ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി ജോഷ്വ എന്നിവരെ കൂടാതെ മറ്റ് ഓർത്തഡോക്സ് സഹോദര ഇടവകകളിലെ വിശ്വാസികളും സന്നിഹിതരായിരുന്നു.