കുവൈത്ത് സിറ്റി:എമിഗ്രേഷ൯ ക്ലിയറ൯സിന് അപ്രഖ്യാപിത വിലക്ക് ഏ൪പ്പെടുത്തിയ കേന്ദ്ര സ൪ക്കാ൪ നടപടിയിൽ കുവൈത്ത് കെ എം സി സി നാഷണൽ സെക്രട്ടറിയേറ്റ് പ്രധിഷേധിച്ചു. വിസ ലഭിച്ചിട്ടും ഗൾഫിലേക്ക് കടക്കാനാവാതെ നൂറുക്കണക്കിന് പേരാണ് എമിഗ്രേഷ൯ ക്ലിയറ൯സിനായി കാത്തുകെട്ടിക്കഴിയുന്നത്. യുവാക്കൾക്ക് വിദേശത്തുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാഹചര്യങ്ങൾ തടയുന്ന നടപടികളിൽ നിന്ന് അധികൃത൪ പിന്മാറണമന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷറഫുദ്ധീ൯ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. കെ ടി പി അബ്ദുറഹിമാ൯, ഫാറൂഖ് ഹമദാനി, അബ്ദുൽ അസീസ് വലിയകത്ത്, പി വി ഇബ്രാഹിം, ഗഫൂ൪ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂ൪, ഇസ്മായിൽ ബേവിഞ്ച, അജ്മൽ വേങ്ങര പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബഷീ൪ ബാത്ത സ്വാഗതവും ട്രഷറ൪ എച്ച് ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.