കുവൈത്ത് സിറ്റി:കുവൈറ്റ് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം ഫ്രട്ടേണിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി നടത്തിയ സ്പോര്‍ട് മീറ്റ് ആവേശകരമായ മല്‍സരങ്ങളോടെ സമാപിച്ചു. നവംബര്‍ 27 വെള്ളിയാഴ്ച ഗള്‍ഫ് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി 10 വരെ നീണ്ടുനിന്നു. സെപ്തംബര്‍ 25ന് ഫഹാഹീല്‍ ഷബാബ് ഗ്രൗണ്ടില്‍ നടത്തിയ ഫുട്ബോള്‍, കബഡി, വോളിബോള്‍ മല്‍സരങ്ങളുടെ സെമി, ഫൈനല്‍ എന്നിവയാണ് കഴിഞ്ഞ ദിവസം നടന്നത്. ഫുട്ബോളില്‍ ബ്രദേഴ്സ് അബ്ബാസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കുഞ്ഞാല്‍ ബ്രദേഴ്സ് ചാന്പ്യന്‍മാരായി. കബഡിയില്‍ ഡിസേര്‍ട്ട് ഈഗിള്‍സ് ജേതാക്കളായപ്പോള്‍ ആവേശകരമായ വടംവലി മല്‍സരത്തില്‍ ഫഹാഹീല്‍ ബ്രദേഴ്സ് കിരീടം ചൂടി.അത് ലറ്റിക്സ് 100 മീറ്ററില്‍ മജീദ് ഫഹാഹീല്‍ ഒന്നാമതായും ഇല്യാസ് രണ്ടാമതായും ഫിനിഷ് ചെയ്തു. 200 മീറ്ററില്‍ മുബീന്‍ ഒന്നും സിനാന്‍ രണ്ടും സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനദാനം കിഫ് പ്രസിഡന്‍റ് സൈഫുദ്ദീന്‍ നാലകത്ത്, ബി.എല്‍. പാഞ്ചാല്‍ (എം.ഡി. -അല്‍ തയ്യിബ് സ്റ്റീല്‍ കന്പനി), ടി.വി.എസ്. മാനേജര്‍ റഷീദ് ഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അംജത് അലി, കിഫ് കേരള പ്രസിഡന്‍റ് ഉമ്മര്‍ കാരന്തൂര്‍, തമിഴ്നാട് പ്രസിഡന്‍റ് ഹിദായത്തുള്ള, കര്‍ണാടക പ്രസിഡന്‍റ് മുസ്തകീം, നോര്‍ത്ത് സോണ്‍ പ്രസിഡന്‍റ് ഷംസീര്‍, ജംഷിക് ഫഹാഹീല്‍, പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ അത്തോളി എന്നിവര്‍ നിര്‍വ്വഹിച്ചു. സകരിയ അബ്ബാസ് സ്വാഗതവും ഇബ്രാഹിം തമിഴ്നാട് നന്ദിയും പറഞ്ഞു. സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ മല്‍സരങ്ങള്‍ സീനത്ത് മുഹമ്മദലി, നസീറ മുജീബ് എന്നിവര്‍ നിയന്ത്രിച്ചു.