Image may be NSFW.
Clik here to view.കുവൈത്ത് സിറ്റി:തിരുവല്ല ഓതറ സ്വദേശി കണ്ണങ്ങാട്ടിൽ ജോണ്‍ തോമസ് (43) കുവൈത്തില്‍ നിര്യാതനായി.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ ഇന്ന്‍ രാവിലെ അമീരി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.സുബിയ പവര്‍ പ്ലാന്റിലെ ഇന്‍സ്ട്രമെന്റേഷന്‍ വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമീരി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് സുജയാണ് ഭാര്യ. ഖൈത്താന്‍ കാര്‍മ്മല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ കെസിയ, കെവിന്‍ എന്നിവര്‍ മക്കളാണ്.മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.കുവൈത്ത് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ പള്ളിയുടെ അക്കൗണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 65116561 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്