കുവൈത്ത് സിറ്റി:കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ പത്താംവാര്‍ഷികാഘോഷ സമാപനം നാളെ (വെള്ളി) അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ക്നാനായ അതി ഭഭ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാ.കൊച്ചുമോന്‍ തോമസ് അധ്യക്ഷനായിരിക്കും.റവ. ഇമ്മാനുവേല്‍ ഗരീബ്,ഫാ.മാത്യു കുരുവിള,ഫാ.എന്‍.സി.മാത്യു കുവൈത്തിലെ മറ്റ് സാംസ് കാരിക,സാമുഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.പരിപാടിയോടനുബന്ധിച്ച് ഇടവകാംഗങ്ങളുടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍,മുന്‍ ഭാരവാഹികളെ ആദരിക്കല്‍,സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികളും,പള്ളി ഡയറക്ടറിയുടെയും, സുവനീറിന്‍റെ പ്രകാശനവും നടക്കും.
ആഘോഷപരിപാടികളുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമര്‍ത്ഥരായ 5 വിദ്യാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തേക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും,നാട്ടിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 വിധവകള്‍ക്ക് സഹായം നല്‍കാനും സാധിച്ചിട്ടുണ്ട്.പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ അബ്ബാസിയ ഹൈഡൈന്‍ ആഡിറ്റോറിയത്തില്‍ കൂടിയ പത്രസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത,ഇടവക വികാരി ഫാ. കൊച്ചുമോന്‍ തോമസ്, സെക്രട്ടറി അനി സ്റ്റീഫന്‍,ട്രസ്റ്റി ഏബ്രഹാം മാത്യു,ജേക്കബ് മാത്യു എന്നിവര്‍ പങ്കെടുത്തു.