കുവൈത്ത് സിറ്റി:എറണാകുളം തിരുവാങ്കുളം സ്വദേശി ഭാസി ജോസഫ്(42) കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.രാവിലെ അദാന്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.ഷുവൈബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.മഞ്ചുവാണ് ഭാര്യ.ഒരു മകനുണ്ട്.മൃതദേഹം വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കും.സംസ്ക്കാരം പിന്നീട് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ നടക്കും