കുവൈത്ത് സിറ്റി:കുവൈത്തിലെ 38 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്‌ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ടി.ഡി ദാനിയേലിന് തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുമ്നൈ അസോസിയേഷൻ കുവൈത്ത് ചാപ്‌റ്റർ യാത്രയയപ്പ് നൽകി.അലുമ്നൈ വൈസ് പ്രസിഡന്റ് സുശീല്‍ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ അലുമ്നൈയുടെ ഉപഹാരം അദ്ദേഹത്തിന് നല്‍കി.സെക്രട്ടറി രെഞ്ചു വേങ്ങല്‍,ട്രഷറര്‍ മനോജ് ഏബ്രഹാം,ജോസ് പി.ജോസഫ്,സനില്‍ ജോണ്‍ ചേരിയില്‍,തോമസ് പി വര്‍ഗീസ്,ജോജി വി അലക്സ്,റിനു റ്റി സഖറിയ എന്നിവർ പ്രസംഗിച്ചു.