കുവൈത്ത് സിറ്റി:ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പഠനവും പ്രായോഗികതയും പൊതുജനങ്ങളെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ,കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍“ഖുര്‍ആന്‍-ഹദീസ്,പഠനവും സമീപനവും” എന്ന തലക്കെട്ടില്‍ രണ്ട് മാസക്കാലമായി നടത്തി വന്ന പ്രബോധന ക്യാമ്പയ്നിന്റെ സമാപനവും വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ്റെ നേതൃത്വത്തില്‍ 2016 ഫെബ്രുവരി 13,14,15 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റ കുവൈത്തിലെ പ്രഖ്യാപന സമ്മേളനവും 2015 ഡിസംബര്‍ 4 വെള്ളിയാഴ്ച അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുമെന്ന് കെ.കെ.ഐ.സി പത്രക്കുറിപ്പില്‍ അറിയിച്ചു. കുവൈത്ത് ഔഖാഫ്, ദാറുല്‍ ഖുര്‍ആന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പരിഭഷകനും പ്രമുഖ പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പങ്കെടുക്കും. ഒക്ടോബര്‍ 2 വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പയിന്‍റെ ഭാഗമായി, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകള്‍, കുടുംബ സംഗമങ്ങള്‍, പൊതുസമ്മേളനങ്ങള്‍, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു.സമ്മേളനത്തിലേക്ക് കുവൈത്തിന്റെ വിവിഗദ ഭാഗങ്ങളില്‍ നിന്നും വാഹനസൌകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 23915217,24342948,97162805,99972340 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
↧
അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളന പ്രഖ്യാപനവും ക്യാമ്പ് സമാപനവും – കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പങ്കെടുക്കും
↧