കുവൈത്ത് സിറ്റി:ഷെയ്ഖ് ജാബർ അൽ അഹമ്മദ് രാജ്യാന്തര സ്‌റ്റേഡിയം ഉദ്‌ഘാടനം 18 ന് നടക്കും.പരിപാടിയോടനുബന്ധിച്ച് ലോക ത്തിലെ പ്രശസ്ത കളിക്കാർ അണിനിരക്കുന്ന ഫുട്‌ബോൾ മൽസരം നടക്കും.വിവിധ ലോകകപ്പ് കളിച്ച താരങ്ങളങ്ങിയ ടീമും,കുവൈത്തിലെ വിവിധ ക്ലബുകളിൽ നിന്ന് ഓൺലൈൻ വഴി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന കുവൈത്ത് ടീമും തമ്മിലാണ് മത്സരം നടക്കുക.റൊണാൾഡിഞ്ഞോ,ദെൽ പിയറൊ,റോബർട്ട് പിറസ് തുടങ്ങിയ പ്രശസ്ത താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കുവൈത്ത് ടീമിനെ ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. കുവൈത്ത് അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാ പങ്കെടുക്കുന്ന ഉദ്‌ഘാടന പരിപാടിയോടനുബന്ധിച്ച് സംഗീതവിരുന്നും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.ടിക്കറ്റ് വിൽപന എട്ടിന് ആരംഭിക്കും.http://pays.gov.kw/stadium/players/booking എന്ന വെബ്‌സൈറ്റിലും വിവിധ സ്‌പോർട്‌സ് ക്ലബുകളിലും മാളുകളിലും ടിക്കറ്റ് ലഭിക്കും.
↧
ഷെയ്ഖ് ജാബിര്‍ സ്റ്റേഡിയം ഉദ്‌ഘാടനം 18 ന്
↧