കുവൈത്ത് സിറ്റി:കുവൈത്ത് സുരക്ഷിതവും,രാജ്യത്തിന്‍റെ ഭാവി ശോഭനവുമെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ.അന്താരാഷ്ട്ര തലത്തിലുള്ള സംഭവ വികാസങ്ങള്‍ കുവൈത്തിന്‍റെ സുരക്ഷയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഷെയ്ഖ് സബ വ്യക്തമാക്കി.മേഖലയിലെ ഏതെങ്കിലും രാജ്യത്തിനെതിരെ നിലപാട് കുവൈത്ത് സ്വീകരിക്കാറില്ല.മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ചില രാജ്യങ്ങളുണ്ട്. എന്നാല്‍ കുവൈത്തിന് ആ സമീപനം ഇല്ല.സൗദി അറേബ്യയുമായി നല്ല ബന്ധമാണ് കുവൈത്തിനുള്ളത് എന്നാല്‍ സൗദി അറേബ്യയെ ബാധിക്കുന്ന വിഷയങ്ങള്‍ കുവൈത്തിനെയും ബാധിക്കുമെന്നതാണ് അവസ്ഥയെന്നും അമീര്‍ പറഞ്ഞു.രാജ്യത്തിലെ ഓരോവ്യക്തിയുടെയും ക്ഷേമകാര്യങ്ങളില്‍ രാജ്യം വലിയ പരിഗണനയാണ് നല്‍കുന്നത്.ജാബിര്‍ ആശുപത്രി പോലെയുള്ള നിരവധി വികസന പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. ഭവനം, ഗതാഗതം തുടങ്ങിയ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണെന്നും അമീര്‍ പറഞ്ഞു.
↧
കുവൈത്ത് സുരക്ഷിതവും,രാജ്യത്തിന്‍റെ ഭാവി ശോഭനവുമെന്ന് അമീര്‍ ഷെയ്ഖ് സബ.
↧