തിരുവനന്തപുരം: എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഭാരത് ധർമ ജനസേന(BDJS) എന്നാണ് പേര്.സമത്വമുന്നേറ്റ യാത്രയ്ക്കു സമാപനം കുറിച്ച് ശംഖുമുഖത്ത് നടന്ന സമ്മേളനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടി പ്രഖ്യാപിച്ചത്. ശംഖുമുഖത്തു ചേര്‍ന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മളനത്തില്‍ കരിംചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കും.
സമാപാന സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദനെ വെല്ലുവിളിച്ച് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. മൈക്രോ ഫിനാൻസിൽനിന്ന് ഒരു രൂപയെങ്കിലും എടുത്തെന്ന് തെളിയിക്കണം. അങ്ങനെ തെളിഞ്ഞാൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കും.ആരോപണം തെളിയിക്കാനായില്ലെങ്കിൽ വിഎസ് പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ? മാധ്യമങ്ങൾ പറയുന്നത് അതുപോലെ വിഴങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലുള്ളത്. എസ്എൻഡിപിയുടെ പുതിയ പാർട്ടി അധികാരത്തിൽ വരുമെന്നും തുഷാർ പറഞ്ഞു.