കുവൈത്ത് സിറ്റി:സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113 മത് ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5,6 തീയതികളിൽ കുവൈത്ത് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പ്രവാസികളുടെ ഇടയനും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തായുമായിരുന്ന ഡോ. സ്തേഫനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ 8 മത് ഓർമ്മപ്പെരുന്നാളും ഈ ദിവസങ്ങളിൽ കൊണ്ടാടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് കോട്ടയം പഴയ സെമിനാരി വാർഡനും അദ്ധ്യാപകനുമായ വെരി. റവ. ഡോ. യൂഹാനോൻ റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും.നവംബർ 5, വ്യാഴാഴ്ച വൈകിട്ട് 5.30-ന് എൻ.ഈ.സി.കെ. അങ്കണത്തിൽ ഭക്തിനിർഭരമായ റാസയും, സന്ധ്യനമസ്ക്കാരവും ഉണ്ടായിരിക്കും. 6-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.15-ന് സമൂഹബലിയും തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ട്രസ്റ്റി ജോൺ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി പെരുന്നാൾ വിജയത്തിനായുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
↧
സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെരുന്നാൾ നവംബർ 5, 6 തീയതികളിൽ
↧