കുവൈത്ത് സിറ്റി:കുവൈത്തില്‍ സംഘർഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ നേര്‍ക്ക് മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും,അഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സബ മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥകള്‍ പാലിക്കുവാന്‍ കുവൈത്തിലെ എല്ലാ ജന വിഭാഗങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.രാജ്യത്തിന്‍റെ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.നേരത്തേ ഷുവൈഖ് വ്യവസായമേഖലയിൽ ഉണ്ടായ സംഘട്ടനത്തിൽ പിടികൂടിയ 18 ഈജിപ്‌തുകാരെയും അഞ്ച് സിറിയക്കാരെയും നിയമ നടപടികൾ പൂർത്തിയാക്കി നാടുകടത്തും.പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്‌ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.ഹവല്ലിയിലെ റിഹാബ് കോംപ്ലക്‌സിനകത്ത് സ്വദേശികളും ഈജിപ്‌തുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഈജിപ്‌ത് വംശജൻ കൊല്ലപ്പെട്ട സംഭവത്തില്‍ 3 സ്വദേശികള്‍ അടക്കം പത്തോളം ഈജിപ്ത് സ്വദേശികള്‍ പോലീസ് കസ്റ്റഡിയിലാണ്.പ്ലേ സ്‌റ്റേഷനിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.രാജ്യസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ഒന്നും സർക്കാർ സഹിക്കില്ലെന്നു നേരത്തേ പ്രധാനമന്ത്രി ഷെയ്‌ഖ് ജാബർ അൽ മുബാറക് അൽ അഹമ്മദ് അൽ സബയും വ്യക്തമാക്കിയിരുന്നു.
↧
പ്രശ്നകാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കും കുവൈത്ത് അഭ്യന്തരമന്ത്രി.
↧